വിജയനഗർ: വിജയനഗർ മേരി മാതാ ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാതലത്തിൽ സംഘടിപ്പിച്ച 'കരോമിയ 2026' കാരംസ് ടൂർണമെന്റ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ സമാപിച്ചു. മണ്ഡ്യാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ വിജയനഗർ 'ഗെയിം ചെയ്ഞ്ചേഴ്സ്' ടീം ചാമ്പ്യന്മാരായി.
ഇടവക വികാരി ഫാ. വർഗീസ് പാലാട്ടി ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആകെ ഇരുപത് ടീമുകളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരത്തിൽ വിജയനഗർ 'ഗെയിം ചെയ്ഞ്ചേഴ്സി'നെ പ്രതിനിധീകരിച്ച സെബാസ്റ്റ്യൻ കെ. ജെ, ജോൺ കെ. പി എന്നിവർ ചാമ്പ്യന്മാരായി. ദാസാറഹള്ളി 'ക്ലാരെറ്റ് നെക്സസ്' ടീമിലെ ജോസഫ് ടി. വി, വിനോദ് സി. ജെ എന്നിവർ രണ്ടാം സ്ഥാനവും, കസവനഹള്ളി 'സ്റ്റാർ സ്ട്രൈക്കേഴ്സി'നായി മത്സരിച്ച ഏബിൾ ആന്റണി, ജോയൽ ജോസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം ഫാ. വർഗ്ഗീസ് പാലാട്ടി നിർവഹിച്ചു. അമ്പയർമാരായ ശ്രീകാന്ത്, ജവഹർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കാരംസ് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള കെ. ജെ. പോളിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. പിതൃവേദി പ്രസിഡന്റ് എം. സി. ജോർജ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും, കോർഡിനേറ്റർ വിൻഡോർ തോമസ് നന്ദി പ്രകാശനം ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.