ഇറാന്റെ ഇലക്ട്രോണിക് യുദ്ധ നീക്കത്തിനിടെ അമേരിക്കന്‍ വിമാനവാഹിനി യു.എസ്.എസ് തിയോഡര്‍ റൂസ് വെല്‍റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തി

ഇറാന്റെ ഇലക്ട്രോണിക് യുദ്ധ നീക്കത്തിനിടെ അമേരിക്കന്‍ വിമാനവാഹിനി യു.എസ്.എസ് തിയോഡര്‍ റൂസ് വെല്‍റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തി

ടെഹ്‌റാന്‍: ഇറാന്റെ ഇലക്ട്രോണിക് യുദ്ധ നീക്കം സജീവമാക്കുന്നതിനിടെ അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യു.എസ്.എസ് തിയോഡര്‍ റൂസ് വെല്‍റ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തി. ഇതിന് പുറമേ അമേരിക്കയുടെ മൂന്ന് വിമാന വാഹിനി കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്.

അതേസമയം ഇലക്ട്രോണിക് വാര്‍ഫെയറിലൂടെ ഇതിനോടകം ഒന്‍പതാമത്തെ അമേരിക്കന്‍ ഡ്രോണിന്റെ നിയന്ത്രണം സ്വന്തമാക്കിയെന്ന് ഇറാന്‍ സൈന്യം അവകാശപ്പെട്ടു. അമേരിക്കയുടെ എംക്യുഎം 170 ഡ്രോണാണ് ഇറാന്‍ സ്വന്തമാക്കിയെന്ന് അവകാശപ്പെടുന്നത്.

അതിനിടെ ഹോര്‍മൂസില്‍ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ഒമാനിലെ ഖസബിന് സമീപമുണ്ടായ ആക്രമണത്തില്‍ കപ്പലിന്റെ എഞ്ചിന്‍ റൂമിന് തീ പിടിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മൂസില്‍ ഈ മാസം ഇതുവരെ 11 എണ്ണ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

അതേസമയം ബാബ് അല്‍ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി യമനിലെ ഹൂതി വിമതര്‍ രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ സൗദിക്കുനേരെ 88 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ഹൂതികള്‍ അവകാശപ്പെട്ടു. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യമന്‍ സര്‍ക്കാര്‍ കനത്ത വ്യോമാക്രമണം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.