കുവൈറ്റ് സിറ്റി : ആദിവാസികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കത്തോലിക്കാ വൈദീകനായ സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് മേൽ കരി നിഴൽ വീഴ്ത്തി എന്ന് കുവൈറ്റ് എസ്എംസിഎ വിലയിരുത്തി. എസ്എംസിഎ സംഘടിപ്പിച്ച ചരിത്ര സെമിനാറിന്റെ രണ്ടാം ദിനത്തിൽ, ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിൽ അനുശോചിക്കുകയും ഇതിലേക്ക് നയിച്ച നടപടികളെ അപലപിക്കുകയും ചെയ്തു.
കുറ്റാരോപിതൻ എന്ന നിലയിൽ ഏതൊരു പൗരനും ലഭിക്കേണ്ട നീതി ഫാദറിനും ലഭ്യമാക്കണം എന്ന നിരന്തരമായ ആവശ്യങ്ങൾ ബധിര കർണ്ണങ്ങളിലാണ് പതിച്ചതെന്നും , അത് ഉറപ്പാക്കുവാൻ നീതിന്യായ വ്യവസ്ഥക്ക് പിഴവ് സംഭവിച്ചെന്നും കത്തോലിക്കാ സഭ തലവന്മാരുടെ കേന്ദ്ര സന്ദർശനത്തെകൂടി പരാമർശിച്ചുകൊണ്ട് എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.