വാഷിങ്ടണ്‍: ബഹിരാകാശ വിനോദസഞ്ചാരമേഖലയില്‍ പുതുചുവടുവെച്ച് ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും. ഞായറാഴ്ച ബഹിരാകാശത്തെത്തിയ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍വംശജ സിരിഷ ബാന്‍ഡ്ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശ കാഴ്ചകള്‍ ആസ്വദിച്ചു.
ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.
8.55ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്. ജീവിതത്തില്‍ എന്നന്നേക്കുമായുള്ള അനുഭവം എന്നാണ് യാത്രയെക്കുറിച്ച് ബ്രാന്‍സണ്‍ പ്രതികരിച്ചത്. ഇതോടെ, വിനോദസഞ്ചാരിയെന്നനിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘമെന്ന പേരും ഇവര്‍ നേടി. യൂണിറ്റിയുടെ രണ്ടുപൈലറ്റുമാരായ ഡേവ് മക്കേ, മൈക്കല്‍ മസൂച്ചി, ഗാലക്റ്റിക്കിലെ ബെഥ് മോസസ്, കൊളിന്‍ ബെന്നെറ്റ് എന്നിവരാണ് മറ്റ് യാത്രികര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.