ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോർഡ്

ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: ശിവശങ്കറിനെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ ബോർഡ്. വേദനസംഹാരികൾ മാത്രം കഴിച്ചാൽ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ശിവശങ്കരന് ഇല്ലെന്നുമാണ് മെഡിക്കൽ ബോർഡിന്റെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. നടുവേദനയെ തുടർന്നാണ് ശിവശങ്കരൻ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.