ദമാം: രാജ്യത്തെ വിമാനയാത്രാവിലക്ക് നീട്ടിയ പശ്ചാത്തലത്തില്‍ ഇഖാമ, റീ എന്‍ട്രി, സന്ദർശക വിസകളുടെ കാലാവധി സൗദി അറേബ്യ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയതെന്ന് സൗദി പാസ്പോർട്സ് വിഭാഗം അറിയിച്ചു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് പ്രവാസികളാണ് സൗദിയിലേക്ക് പോകാനായി കാത്തിരിക്കുന്നത്. ഇവർക്കെല്ലാം ആശ്വാസം നല്‍കുന്നതാണ് തീരുമാനം.
നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇടപെട്ടതിനെ തുടർന്ന് ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി ജൂലൈ 31 വരെയായി നീട്ടിയിരുന്നു. യാത്രാവിലക്ക് മാറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.