ഇടിക്കൂട്ടില്‍ പതറി വികാസ് കൃഷ്ണന്‍; ആദ്യ റൗണ്ടില്‍ പുറത്തായി

ഇടിക്കൂട്ടില്‍ പതറി വികാസ് കൃഷ്ണന്‍; ആദ്യ റൗണ്ടില്‍ പുറത്തായി

ടോക്യോ: ബോക്‌സിംഗില്‍ ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടിയ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ആദ്യ റൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് കൃഷ്ണന്‍ പരാജയപ്പെട്ടത്.

ആദ്യ രണ്ട് റൗണ്ടിലും ജപ്പാന്‍ താരമാണ് മുന്‍തൂക്കം നേടിയത്. മൂന്നാം റൗണ്ടില്‍ വികാസ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കനായില്ല. ഐകകണ്‌ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം ജപ്പാന്‍ താരത്തിന് റഫറിമാര്‍ നല്‍കിയത്. രണ്ടാം റൗണ്ടില്‍ ക്യൂബന്‍ താരത്തിനെയാണ് ജപ്പാന്‍ താരം നേരിടുന്നത്.

അതേസമയം ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ പ്രതീക്ഷ നല്‍കി ഇന്ത്യയുടെ സുതിര്‍ഥ മുഖര്‍ജി. സ്വീഡിഷ് താരം ലിന്റ ബെര്‍‌സ്റ്റോമറിനെയാണ് താരം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11- 5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ സുതിര്‍ഥ തിരിച്ചടിച്ചു. 11- 9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം നടന്നു.

ഒടുവില്‍ 13 11ന് ലിന്റ വിജയം കരസ്ഥമാക്കുകയായിരുന്നു. നാലാം ഗെയിമും 11- 9ന് ലിന്റ് സ്വന്തമാക്കി. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യന്‍ താരം സ്വന്തമാക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.