നോർക്ക റൂട്ട്സ് മുഖേന യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം

നോർക്ക റൂട്ട്സ് മുഖേന യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം

അബുദാബി: യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 - 1.5 ലക്ഷം രൂപ.

അപേക്ഷ norkaroots.org യിൽ ആഗസ്റ്റ് എട്ടിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.