കൊച്ചി: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താന്‍ കോടതി സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കി.
കോടതി വിധിയെ തുടര്‍ന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് പരീക്ഷകള്‍ സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. എന്നാല്‍ 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം പരീക്ഷ നടത്താന്‍ അനുമതിയുണ്ടെന്ന സര്‍വ്വകലാശാല വാദം ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.