കോഴിക്കോട്: വാക്‌സീന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്‌സീന്‍ നിഷേധിച്ചെങ്കിലും കൃത്യമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി നദീറയെ റജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സീന്‍ നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. അന്‍പതു കിലോമീറ്ററോളം സഞ്ചരിച്ചാണ് നദീറ വാക്‌സിന്‍ സെന്ററില്‍ എത്തിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും വാക്‌സീനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണില്‍ വരികയായിരുന്നു.
വാക്‌സിനേഷനു റജിസ്റ്റര്‍ ചെയ്തപ്പോള്‍ പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം ഇരുചക്രവാഹനത്തില്‍ അരക്കിണറില്‍ നിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുക്കിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയച്ചു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.
സര്‍ട്ടിഫിക്കറ്റില്‍ പേരും ആധാര്‍ കാര്‍ഡിന്റെ നമ്പറും വാക്‌സീന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്നിരിക്കെ എന്തുകൊണ്ടാണു വാക്‌സീന്‍ നല്‍കാതെ മടക്കിയത് എന്ന സംശയത്തിലാണ് നദീറ. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടും വാക്‌സീന്‍ നല്‍കാതെ തിരിച്ചയച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നദീറ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.