അബുദബി: രണ്ട് മണിക്കൂറിനുളളില്‍ കോവിഡ് പിസിആർ പരിശോധനാഫലം ലഭ്യമാകുന്ന അതിവേഗ പിസിആർ പരിശോധന നിരക്ക് ഏകീകരിച്ച് അബുദബി.
എമിറേറ്റില്‍ സാധാരണ പിസിആർ പരിശോധനയുടെ നിരക്ക് 65 ദിർഹമാണ്. 24 മണിക്കൂറിനുളളില്‍ പരിശോധനാഫലം ലഭ്യമാകും. എന്നാല്‍ പരമാവധി രണ്ട് മണിക്കൂറിനുളളില്‍ പിസിആർ പരിശോധനാഫലം ലഭ്യമാകുന്ന അതിവേഗ പരിശോധനയ്ക്ക് 350 ദിർഹമാണ് നിരക്ക്. രണ്ട് മുതല്‍ അഞ്ച് മണിക്കൂറിനുളളില്‍ ഫലം ലഭ്യമാകുന്ന പരിശോധനയ്ക്ക് 250 ദിർഹമാണ് നിരക്കെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വീട്ടിലിരുന്നുകൊണ്ട് പിസിആർ പരിശോധന നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് പ്രത്യേക ഫീസ് ഈടാക്കും. കോവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധന വേണമെങ്കില്‍ സ്വന്തം ചെലവില്‍ നടത്താം. അതല്ല, കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ എമിറേറ്റിലെ വിവിധ ക്യാംപെയിനുകളില്‍ ചേർന്നുളള പരിശോധനയുമാകാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയദുരീകരണത്തിനും [email protected] എന്നതിലേക്ക് സന്ദേശമയക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.