യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

അബുദബി: യുഎഇയുടെ ഗോള്‍ഡന്‍ വിസ അംഗീകാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ പ്രിയ താരങ്ങള്‍. അബുദബി സാമ്പത്തിക വിഭാഗം ആസ്ഥാനത്ത് പ്രമുഖ വ്യവസായി എംഎ യൂസഫലിക്കൊപ്പമെത്തിയാണ് ഇരുവരും യുഎഇയുടെ ആദരം ഏറ്റുവാങ്ങിയത്. 

ഗോള്‍ഡന്‍ വിസ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബുദബി സാമ്പത്തിക വിഭാഗം ചെയർമാന്‍ മുഹമ്മദ് അലി അല്‍ ഷൊരാഫ അല്‍ ഹമദിയില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്വീകരിച്ചശേഷം ഇരുവരും പ്രതികരിച്ചു.


കോവിഡ് കാലത്ത് ലഭിച്ച വലിയ അംഗീകാരമാണിതെന്നും ഇതിന് വേണ്ടി പ്രയത്നിച്ച എം എ യൂസഫലിക്ക് നന്ദി അറിയിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.