എഫ്.ഡി.എ അംഗീകാരം നേടി ഫൈസര്‍ വാക്‌സിന്‍

എഫ്.ഡി.എ അംഗീകാരം നേടി ഫൈസര്‍ വാക്‌സിന്‍


വാഷിങ്ടണ്‍: ഫൈസര്‍ വാക്‌സിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ണ്ണ അംഗീകാരം നല്‍കി. 16 വയസ്സിന് മുകളിലുള്ള ആളുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഉത്തരവാണ് എഫ്.ഡി.എ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനൊപ്പം 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനും ഫൈസറിന്റെ വാക്‌സിന്‍ ഉപയോഗിക്കാം.ഫൈസര്‍-ബയോടെക് വാക്‌സിന്‍ 'കോമിര്‍നാറ്റി' എന്ന പേരിലായിരിക്കുx വിപണിയിലെത്തിക്കുക.

ഡിസംബര്‍ മുതല്‍ അടിയന്തിര ഉപയോഗത്തിനായി വാക്സിന്‍ അംഗീകരിച്ചിരുന്നു. ഇതിനു ശേഷം അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി. ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്സിന്‍ സ്വീകരിക്കാത്ത അമേരിക്കന്‍ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബൂസ്റ്റര്‍ ഡോസ് യജ്ഞം അടുത്ത മാസം ആരംഭിക്കാനിരിക്കേ ആണ് കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം എഫ് .ഡി.എയില്‍ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുള്ളത്.

കൊറോണ ഡെല്‍റ്റ വേരിയന്റ് മൂലം അടുത്തിടെയുണ്ടായ രോഗികളുടെ വര്‍ധന രാജ്യത്തെ ചില ഭാഗങ്ങളെ വളരെ അധികം ബാധിച്ചു. ഏകദേശം 51 ശതമാനം അമേരിക്കക്കാര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കോവിഡിനെതിരായ പോരാട്ടാത്തില്‍ നിര്‍ണായക മുന്നേറ്റമാണ് എഫ് .ഡി.എ അംഗീകാരം. ഇതോടെ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് എഫ്.ഡി.എ കമീഷണര്‍ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. മറ്റ് വാക്‌സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.