കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.
ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മില്‍ ആണെന്നും കെ ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.