കാബൂള്‍: അഫ്ഗാനിസ്താനിലെ ഇരട്ട ചാവേറാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈന്യത്തിലെ 20 പേര്‍ക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കുട്ടികള്‍ ഉള്‍പ്പെടെ 60 അഫ്ഗാന് സ്വദേശികള്‍ ബോംബാക്രമണത്തില്‍ മരിച്ചതായും 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായുമായിരുന്നു ആദ്യ മണിക്കൂറുകളിലെ റിപ്പോര്‍ട്ടുകള്‍.അതേസമയം, മരണം നൂറോട് അടുക്കുന്നതായി അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി അമേരിക്ക ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്ന താലിബാന്റെ ആരോപണം ഐഎസ് തന്നെ സ്ഥിരീകരിച്ചു. അതേസമയം മൂന്നാമതും സ്ഫോടനം നടന്നിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നു. കാബൂളിലെ വിമാനത്താവളത്തില്‍ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റത് ഈ സ്ഫോടനത്തിലാണ്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോണ്‍ ഹോട്ടലിന് സമീപവും ചാവേര്‍ ആക്രമണമുണ്ടായി. സംഭവത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.
ചാവേറാക്രമണത്തോടെ സ്ഥിതിഗതികള്‍ രൂക്ഷമായതിനിടെ പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.അഫ്ഗാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിരവധി പേര് വിമാനത്താവളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ സ്ഫോടന സാധ്യതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ശരിവക്കുന്നതാണ് വിമാനത്താവള പരിസരത്തെ ചാവേര്‍ ആക്രമണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.