പോസ് -പോസ്സിൽ അതിഥിയായി നടൻ മോഹൻലാലും

പോസ് -പോസ്സിൽ അതിഥിയായി നടൻ മോഹൻലാലും

ദുബായ് : കൊവിഡ് പശ്ചാത്തലത്തിൽ മിഷൻ ബെറ്റർ ടുമോറോയുടെ പോസ്- പോസ്സ് സോഷ്യൽ മീഡിയ പ്രതിവാര പരിപാടിയിൽ ഇന്ന് (23-10-2020 വെള്ളിയാഴ്ച ) നടൻ മോഹൻലാൽ അതിഥിയായി എത്തും.മഹാമാരിയുടെ ഭീഷണികൾക്കിടയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദന വാക്കുകൾ പകരുന്ന സാമൂഹിക മാധ്യമ സംവേദനാത്മ സംഭാഷണ പരമ്പരയാണ് പോസ്- (പോസിറ്റീവിറ്റി) പോസ്സ്- (പോസ്സിബിലിറ്റീസ് ).ഇന്ന് വൈകുന്നേരം യു എ ഇ സമയം 5:30 ന് മിഷൻ ബെറ്റർ ടുമോറോയുടെ വിവിധ സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് മോഹൻലാൽ സംവദിക്കുന്നത്.ലീവിങ് എ ലെഗസി എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക

ഒന്നര പതിറ്റാണ്ട് കാലമായി സാമൂഹിക പ്രവർത്തന രംഗത്തുള്ള നന്മ ഫൗണ്ടേഷന്റെ ഗ്ലോബൽ പ്ലാറ്റ്ഫോമാണ് മിഷൻ ബെറ്റർ ടുമോറോ.കൊവിഡ് കാലത്ത് പോസ് -പോസ്സിന്റെ മുപ്പതാമത്തെ പരമ്പരയാണ് ഇത്.ജീവിതം അനിശ്ചിതത്തിലാകുമ്പോൾ പ്രചോദന വാക്കുകൾ നൽകി പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള സാധ്യതകൾ തേടുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതിനകം പ്രഗൽഭരായ വ്യക്തിത്വങ്ങൾ സംസാരിച്ചു കഴിഞ്ഞു. പി വിജയൻ ഐ പി സിനെ പോലെയുള്ളവരുടെ പിന്തുണയോടെയാണ് ഇത്തരത്തിലുള്ള വേദി ഒരുങ്ങുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.