മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ബിഹാറിലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിച്ചു വരികയായിരുന്നു ഫഡ്‌നാവിസ്.
ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഞാന്‍ പ്രവര്‍ത്തനനിരതനായിരുന്നു. ഇപ്പോള്‍ ദൈവ നിശ്ചയ പ്രകാരം കുറച്ച് ഇടവേള എടുക്കാനുള്ള സമയമാണ്. കോവിഡ് പോസിറ്റീവായി. ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും മരുന്ന് കഴിക്കലും നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ ടെസ്റ്റ് നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.