രാജ്യത്തിന് പുറത്തുളള വിദ്യാർത്ഥികള്‍ക്ക് ഒക്ടോബർ മൂന്നിന് ശേഷം ഓണ്‍ലൈന്‍ പഠനം തുടരാം

രാജ്യത്തിന് പുറത്തുളള വിദ്യാർത്ഥികള്‍ക്ക് ഒക്ടോബർ മൂന്നിന് ശേഷം ഓണ്‍ലൈന്‍ പഠനം തുടരാം

ദുബായ്: രാജ്യത്തിന് പുറത്തുളള വിദ്യാർത്ഥികള്‍ക്ക് ദുബായില്‍ ഒക്ടോബർ മൂന്നിന് ശേഷം ഓണ്‍ലൈന്‍ പഠനം തുടരാമെന്ന് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി. ദുബായിലെ സ്കൂളുകളില്‍ ഒക്ടോബറില്‍ നേരിട്ടുളള പഠനം ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ യാത്രാനിയന്ത്രണങ്ങളുളളതിനാല്‍ യുഎഇയിലേക്ക് തിരികെ വരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക.

എന്തുകൊണ്ടാണ് ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുത്തത് എന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കണം. അനുബന്ധ രേഖകളും സമ‍ർപ്പിക്കണമെന്നും കെഎച്ച്ഡിഎ നി‍ർദ്ദേശമുണ്ടെന്ന് വിവിധ സ്കൂള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.