പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പർ പ്രവാസിക്ക്, സൈതലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരന്‍

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പർ പ്രവാസിക്ക്, സൈതലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരന്‍

ദുബായ്: ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യം കടാക്ഷിച്ചത് കടലിനിക്കരെയുളള പ്രവാസിയെ. ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ കൽപറ്റ, പനമരം സ്വദേശി സൈതലവിക്കാണ് ഓണം ബമ്പർ നറുക്കെടുപ്പിന്‍റെ 12 കോടി രൂപ സമ്മാനമായി ലഭിച്ചത്.

ഒരാഴ്ച മുന്‍പാണ് സൈതലവി പാലക്കാട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുത്തത്. പല തവണ ടിക്കറ്റെടുത്തിട്ടുണ്ട്. എന്നാല്‍ തിരുവോണം ബമ്പറടിച്ചത് തനിക്കാണെന്ന് മനസിലായപ്പോള്‍ വളരെ അധികം സന്തോഷം തോന്നി എന്നും സൈതലവി പറയുന്നു.

TE 645465 നമ്പറിനാണ് ഇത്തവണ കേരളാ ഭാഗ്യക്കുറിയടിച്ചത്. ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്.ഇതോടെ ഈ ടിക്കറ്റെടുത്ത ഭാഗ്യവാനാരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു കേരളം. ടിക്കറ്റ് അധികൃത‍ർക്ക് കൈമാറുന്നതടക്കമുളള നടപടി ക്രമങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് സൈതലവിയുടെ കുടുംബവും ടിക്കറ്റെടുത്ത സുഹൃത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.