ദുബായ്: ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് പതിപ്പിന് സന്ദർശകരുടെ ആവേശ്വോജ്ജല സ്വീകരണം. ഒക്ടോബർ 26 നാണ് 26 മത് സീസണ് തുടക്കമായത്. ഇതിനകം തന്നെ നിരവധി പേരാണ് കുടുംബവുമൊന്നിച്ച് ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ ആസ്വദിക്കാനായി എത്തിയത്.
അത്ഭുതമൊരുക്കി ദ വണ്ടറേഴ്സ്
വലീഫ്, സോയ,ഒസാക്ക ഗ്ലോബല്‍ വില്ലേജിലെത്തുന്ന കുഞ്ഞുകൂട്ടുകാർക്ക് കളിക്കാനും ചിരിക്കാനും ഇത്തവണ ഈ കൂട്ടുകാരുകൂടിയുണ്ട്. ദ വണ്ടറേഴ്സ് എന്ന പേരിലാണ് ഇവർ ഗ്ലോബല്‍ വില്ലേജിലെത്തിയത്. ഇവർക്കൊപ്പം ഖോക്കയും യന്ത്ര പക്ഷിയായ എയ്യയും കൂടിയെത്തിയതോടെ കുട്ടികളുടെ ഇഷ്ടകേന്ദ്രമായി ഗ്ലോബല്‍ വില്ലേജ് മാറിയെന്ന് ചുരുക്കം. മൂന്നുപേരുടേയും പ്രതിമകളും ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുണ്ട്.
വണ്ടറേഴ്സ് ഗ്ലോബല്‍ വില്ലേജിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സന്ദർശകരുടെ ആവേശ്വോജ്ജല പ്രതികരണം കൂടുതല്‍ സന്തോഷം നല്‍കിയെന്നും ഗ്ലോബല്‍ വില്ലേജ് മാർക്കറ്റിംഗ് ആന്‍റ് ഇവന്‍റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജാക്കി എല്ലെന്‍ബി പറഞ്ഞു. വണ്ടറേഴ്സിന്‍റെ വരവിനോട് അനുബന്ധിച്ച് ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക കരിമരുന്ന് പ്രയോഗവും ഒരുക്കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.