അവധിക്കാല വസതി വാങ്ങാന്‍ അനുയോജ്യ നഗരമേത്? ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ദുബായ് യും അബുദബിയും

അവധിക്കാല വസതി വാങ്ങാന്‍ അനുയോജ്യ നഗരമേത്? ആദ്യ അഞ്ചില്‍ ഇടം പിടിച്ച്  ദുബായ് യും  അബുദബിയും

ദുബായ്: അവധിക്കാലം ചെലവഴിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും പറ്റിയ ലോകത്തിലെ തന്നെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് യുഎഇയിലെ രണ്ട് എമിറേറ്റുകളും. 'കമ്പയർദമാർക്കറ്റ്.കോം.എയു' നടത്തിയ പഠനപ്രകാരം മൂന്നാം സ്ഥാനത്താണ് അബുദബി. നാലാം സ്ഥാനത്ത് ദുബായും ഇടം പിടിച്ചു. വസ്തുവിന്‍റെ വിപണി വില, നാല് പേരടങ്ങുന്ന കുടുംബത്തിന് മാസം വേണ്ടിവരുന്ന ചെലവ്, ക്രിമിനല്‍ പശ്ചാത്തലം, കാലാവസ്ഥ, ഇതെല്ലാം അടിസ്ഥാനമാക്കിയായിരുന്നു പഠനം. സൂര്യവെളിച്ചത്തില്‍ കുളിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഇടം ദുബായും അബുദബിയുമാണ്.

അന്താരാഷ്ട്ര നിലവാരത്തിലുളള സൗകര്യങ്ങളും ജീവിത നിലവാരവുമാണ് ഇരു നഗരങ്ങളേയും ലോകത്തിലെ സഞ്ചാര പ്രിയരുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കുറ്റകൃത്യനിരക്ക് കുറഞ്ഞ സുരക്ഷിത നഗരവും അബുദബിയാണ്. നേരത്തെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ രണ്ടാമതായി യുഎഇയെ തിരഞ്ഞെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.