പുസ്തക പൂരത്തിന് മേളമൊരുക്കി മനോജ് കുറൂർ

പുസ്തക പൂരത്തിന് മേളമൊരുക്കി മനോജ് കുറൂർ

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തില്‍ ഉത്സവമായി എഴുത്തുകാരൻ മനോജ് കുറൂരുമായുള്ള മുഖാമുഖം. വെള്ളിയാഴ്ച വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്‍റലക്ച്വല്‍ ഹാളിൽ നടന്ന പരിപാടിയിൽ, മനോജ് കുറൂരിന്റെ പുതിയ കൃതി 'എഴുത്ത്' എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ പുസ്തകം ഏറ്റുവാങ്ങി.

കവിതയിൽ സ്വാഭാവികമായി ലയിച്ചിരിക്കുന്ന താള സാന്നിദ്ധ്യത്തെ തിരിച്ചറിയുക പ്രധാനമാണെന്ന് മേള വിദ്വാൻ കൂടിയായ മനോജ് കുറൂർ ചൂണ്ടിക്കാട്ടി. കുഞ്ചൻ നമ്പ്യാർ മുതൽ കടമ്മനിട്ട വരെയുള്ള കവികളുടെ കൃതികളിൽ അറിഞ്ഞും അറിയാതെയും ഈ താളസാന്നിധ്യം നാം അനുഭവിക്കുന്നുണ്ട്. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്വന്തം കവിത അവതരിപ്പിച്ചും സ്വയം ചെണ്ട വാദനം നടത്തിയും അദ്ദേഹം ആസ്വാദകർക്ക് പുതിയൊരു അനുഭവം ഒരുക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.