ന്യൂയോര്‍ക്ക്/കൊല്‍ക്കത്ത: അപൂര്‍വ്വതകളുള്ള ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ ലോകമൊരുങ്ങി. 580 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ആണ് നവംബര്‍ 19 ന് ദൃശ്യമാവുക.കാര്‍ത്തിക പൂര്‍ണിമ നാളായ അന്ന് സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്ന മൂന്നു മണിക്കൂര്‍, 28 മിനിട്ട്, 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ടുനില്‍ക്കും.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചു. 2001 നും 2100 നും ഇടയില്‍ ഇതിലും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമുണ്ടാകില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ വേളയില്‍ രക്തവര്‍ണത്തിലാണ് ചന്ദ്രന്‍ ദൃശ്യമാവുകയെന്ന് കൊല്‍ക്കത്തയിലെ എം. പി ബിര്‍ള പ്ലാനറ്റേറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമി ഡയറക്ടര്‍ ദേബി പ്രൊസാദ് ദുവാരി വ്യക്തമാക്കി.
നവംബര്‍ 19 ന് ശേഷം ഈ അപൂര്‍വ്വ പ്രതിഭാസം 2969 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാവുക.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:48 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകിട്ട് 4:17 ന് അവസാനിക്കും. കേരളത്തില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്‌ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം വീക്ഷിക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.