യുഎഇയെ കുറിച്ചുളള നല്ലോ‍ർമ്മകള്‍ പങ്കുവയ്ക്കൂ; രണ്ട് വിമാന ടിക്കറ്റുകള്‍ സമ്മാനം നേടൂ

യുഎഇയെ കുറിച്ചുളള നല്ലോ‍ർമ്മകള്‍ പങ്കുവയ്ക്കൂ; രണ്ട് വിമാന ടിക്കറ്റുകള്‍ സമ്മാനം നേടൂ

ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് വ്യത്യസ്തമായ മത്സരമൊരുക്കി ഫ്ളൈ ദുബായ്. രാജ്യത്തെ കുറിച്ചുളള നല്ലോർമ്മകള്‍ പങ്കുവയ്ക്കുന്ന 10 പേർക്ക് രണ്ട് എക്കണോമി ടിക്കറ്റുകളാണ് സമ്മാനം. ഫ്ളൈ ദുബായ് സേവനമുളള കേന്ദ്രങ്ങളില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റുകളാണ് സമ്മാനമായി ലഭിക്കുക.

യുഎഇയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുളള ആർക്കും മത്സരത്തിന്റെ ഭാഗമാകാം. യുഎഇയിലുളള നിങ്ങളുടെ അനുഭവങ്ങള്‍, ഫ്ളൈദുബായിലുളള നിങ്ങളുടെ യാത്രാനുഭവങ്ങള്‍ എന്നിവയോടൊപ്പം ഫ്ലൈ ദുബായ് വെബ്സൈറ്റിലുളള ഫോമില്‍ വിവരങ്ങള്‍ നല്‍കി മത്സരത്തിന്‍റെ ഭാഗമാകാം.

ഇന്ന് മുതല്‍ നവംബർ 30 വരെയാണ് മത്സരം നടക്കുക. ഡ്രോയിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. ഡിസംബർ ആറിനാണ് മത്സരവിജയികളെ പ്രഖ്യാപിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.