മുംബൈ: രാജ്യത്ത് ഫോണ്‍ വിളിയ്ക്ക് നിരക്ക് വര്‍ധിക്കും. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താനാണ് ഭാരതി എയര്‍ടെല്ലിന്റെ തീരുമാനം. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്.
ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയ (വി), റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.