ചിത്രത്തിനുള്ളില്‍ മറ്റൊരു ചിത്രം; അതിനുള്ളില്‍ വേറൊന്ന്; അതിശയിപ്പിക്കും ഈ ഛായാചിത്രവും ചിത്രകാരനും

ചിത്രത്തിനുള്ളില്‍ മറ്റൊരു ചിത്രം; അതിനുള്ളില്‍ വേറൊന്ന്; അതിശയിപ്പിക്കും ഈ ഛായാചിത്രവും ചിത്രകാരനും

പകരം വയ്ക്കാനില്ലാത്ത കലാമികവു കൊണ്ട് പലരും അതിശയിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ചിത്രകാരന്മാര്‍. ബ്രഷില്‍ ചായം പുരട്ടി ഓരോ ചിത്രകാരന്മാരും വര്‍ണ്ണങ്ങളുടെ അദ്ഭുത ലോകം തീര്‍ക്കുന്നു. വ്യത്യസ്തമായ രീതിയില്‍ തന്റെ ഛായാചിത്രം വരച്ച് ശ്രദ്ധ നേടിയ ചിത്രകാരനാണ് സീമസ് വ്രേ. ഒരു കണ്ണാടിയിലേക്ക് നോക്കുംപോലെയാണ് അദ്ദേഹത്തിന്റെ ഛായാചിത്രം.


ഒരു ചിത്രത്തിനുള്ളില്‍ മറ്റൊരു ചിത്രം. ആ ചിത്രത്തില്‍ വേറൊരു ചിത്രം. അതിലും മറ്റൊരു ചിത്രം. കേള്‍ക്കുമ്പോള്‍ തന്നെ ആശയക്കുഴപ്പവും കൗതുകവും ഒക്കെ തോന്നിയേക്കാം. പക്ഷം ഈ ചിത്രകാരന്റെ കലാവൈഭവത്തിന് മുമ്പില്‍ കൈയടിക്കാതിരിക്കാന്‍ ആവില്ല.

മറ്റ് കലാകാരന്‍മാരുടെ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണ് സീമസ് വ്രേയുടെ ഛായാചിത്രങ്ങള്‍. അദ്ദേഹം ഏത് പോസില്‍ നിന്നാണോ ചിത്രം വരയ്ക്കുന്നത് ആ പോസ് തന്നെയാണ് ചിത്രങ്ങള്‍ക്കും. ഒരു ഫോട്ടോ എന്നപോലെയാണ് ഈ ചിത്രങ്ങള്‍ തോന്നുക. ചിത്രകലാ ലോകത്തു തന്നെ ശ്രദ്ധേയമാണ് സീമസ് വ്രോയുടെ ഛായാചിത്രങ്ങള്‍.


അഞ്ച് തവണയോളം ഈ ചിത്രത്തിനുള്ളിലെ ചിത്രം. കേള്‍ക്കുന്നതിനേക്കാളും വായിക്കുന്നതിനേക്കാളുമെല്ലാം അതിശയമാണ് സീമസ് വ്രേയുടെ ചിത്രങ്ങള്‍. ഈ കലാകാരന്റെ സൃഷ്ടികള്‍ക്ക് സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാര്‍ ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.