ജീവിതം ഒരു പുഴയുടെ ദർശനം

ജീവിതം ഒരു പുഴയുടെ ദർശനം

തീവണ്ടിയുടെ ജനാലച്ചില്ലിലൂടെ പുറത്തേക്ക് പായുന്ന കാഴ്ചകൾക്ക് ഒരു അവ്യക്തതയുണ്ട്. പായുന്ന മരങ്ങളും വീടുകളും ഇരുളിലേക്ക് മറയുന്ന മലനിരകളും. പക്ഷേ, ആ വേഗതയ്ക്കിടയിലും ശാന്തമായി ഒഴുകുന്ന റോയ്സ് (Reuss) നദിയിൽ അയാളുടെ കണ്ണുകൾ ഉടക്കിനിന്നു.

20 വർഷം മുമ്പ് ഒരു ധ്യാനകേന്ദ്രത്തിന്റെ തണുപ്പിലിരുന്ന് കേട്ട ആ വാക്കുകൾ അന്ന് വെറുമൊരു ഉപദേശമായിരുന്നു.
“ജീവിതം ഒരു പുഴ പോലെയാണ്… അത് വരുന്നു, കടന്നുപോകുന്നു.” മുപ്പതുകളുടെ ആവേശത്തിൽ ആ വാക്കുകൾക്ക് വെറും തത്വശാസ്ത്രത്തിന്റെ ഗന്ധമായിരുന്നു. എന്നാൽ ഇന്ന്, നര വീണ മുടിയും നെറ്റിയിലെ ചുളിവുകളും പോലെ ആ സത്യം അയാളുടെ ജീവിതത്തിലേക്ക് പടർന്നുകയറിയിരിക്കുന്നു.

അയാൾ ഒന്ന് ദീർഘശ്വാസം വിട്ടു…..തന്റെ ജീവിതയാത്രയുടെ കണക്കെടുക്കുകയായിരുന്നു അയാൾ. നാല്പതുകളുടെ നടുവിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ, താൻ മുറുകെ പിടിക്കാൻ ശ്രമിച്ച പലതും മണൽത്തരികൾ പോലെ കൈവിട്ടുപോയിരിക്കുന്നു. ആവേശത്തോടെ കെട്ടിപ്പടുത്ത ചില സൗഹൃദങ്ങൾ, ജീവശ്വാസമായിരുന്ന ചില ബന്ധങ്ങൾ, ഒരിക്കലും മാറില്ലെന്ന് കരുതിയ ഇടങ്ങൾ...

എല്ലാം പുഴയിലെ ഓളങ്ങൾ പോലെ വന്നുപോയി. ചിലത് മനോഹരമായ പായലുകളെപ്പോലെ ഓർമ്മകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു; മറ്റു ചിലത് കലക്കവെള്ളം പോലെ കടന്നുപോയി.

പുഴയെ നോക്കൂ. അത് ഒന്നിനെയും സ്വന്തമാക്കുന്നില്ല. കൂടെക്കൂട്ടുന്നില്ല. അത് ഒഴുകുന്ന വഴികളിൽ പാറക്കെട്ടുകളെ തഴുകുന്നുണ്ട്, മരങ്ങളെ നനയ്ക്കുന്നുണ്ട്, പക്ഷേ ഒരിടത്തും അത് നിൽക്കുന്നില്ല. “പിടിച്ചുനിർത്താതിരിക്കുക” എന്ന കലയാണ് പുഴയോളം നന്നായി മറ്റാരും പഠിപ്പിച്ചു തരില്ല.

തീവണ്ടി ഒരു വലിയ പാലം കടക്കുകയാണ്. താഴെ വെള്ളത്തിന്റെ തെളിമയിൽ നിലാവെളിച്ചം തട്ടി പ്രതിഫലിക്കുന്നു. പുഴ ഒന്നും ശേഖരിച്ചു വെക്കുന്നില്ല. അത് പിശുക്കില്ലാതെ നൽകുകയാണ്. ദാഹിക്കുന്നവന് ജലം, മീനുകൾക്ക് അഭയം, തീരത്തിന് പച്ചപ്പ്‌... പക്ഷേ തന്റെ കടമ തീർത്താലുടൻ അത് അടുത്ത ലക്ഷ്യത്തിലേക്ക് ഒഴുകുന്നു. അയാൾക്ക് അപ്പോൾ വ്യക്തമായി മനസ്സിലായി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.