യുഎഇ ദേശീയ ദിനം : പാർക്കിംഗ് സൗജന്യം

യുഎഇ ദേശീയ ദിനം : പാർക്കിംഗ് സൗജന്യം

അബുദബി: യുഎഇയുടെ ദേശീയ അവധി ദിനത്തില്‍ പൊതുപാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദബി. ഡിസംബർ ഒന്നുമുതല്‍ നാലുവരെ ഡാർബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു. മവാഖിഫിനു കീഴിലുളള പൊതു പാർക്കിംഗ് ബേകളും ഡിസംബർ ഒന്ന് (ബുധന്‍) മുതല്‍ നാല് (ശനി) വരെ സൗജന്യമായിരിക്കും.മുസഫ വ്യവാസായിക മേഖലയിലെ പാർക്കിംഗ് ലോട്ടായ എം 18 നും പാർക്കിംഗ് സൗജന്യമായിരിക്കും. നിബന്ധനകള്‍ പാലിച്ച് വാഹനം പാർക്ക് ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. 


ഷാ‍ർജയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഫീസ് ഈടാക്കുന്ന പ്രദേശങ്ങളിലൊഴികെയുളള പാർക്കിംഗ് സോണുകളില്‍ ഡിസംബർ ഒന്നിനും രണ്ടിനും പാർക്കിംഗ് സൗജന്യമായിരിക്കും.ദുബായിലും മള്‍ട്ടി ലെവല്‍ പാർക്കിംഗ് ഒഴികെയുളള സ്ഥലങ്ങളില്‍ ഡിസംബർ ഒന്നുമുതല്‍ മൂന്നുവരെ പാർക്കിംഗ് സൗജന്യമായിരിക്കും. ദുബായ് മെട്രോയുടെ സമയക്രമത്തിലും മാറ്റമുണ്ട്. രാവിലെ 5 മുതല്‍ പിറ്റേന്ന് പുലർച്ചെ 5 മണിവരെയാണ് മെട്രോ സർവ്വീസ് നടത്തുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.