മുല്ലപ്പെരിയാര്‍: ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറും തമിഴ്നാട് അടച്ചു; ജലനിരപ്പ് 141.95 അടി

 മുല്ലപ്പെരിയാര്‍: ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറും തമിഴ്നാട് അടച്ചു; ജലനിരപ്പ് 141.95 അടി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാ ഷട്ടറും തമിഴ്‌നാട് അടച്ചു. നിലവില്‍ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചിരുന്നു. നേരത്തെ തുറന്ന നാലു ഷട്ടറുകള്‍ 12 മണിയോടെ അടച്ചു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 4000 ഘനയടി ആയി.

നേരത്തെ രാത്രി ഒമ്പത് മണി മുതല്‍ സെക്കന്റില്‍ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതല്‍ സെക്കന്റില്‍ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്.

ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് സ്പില്‍ വേയിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കി എല്ലാം അടയ്ക്കുകയും തമിഴ്‌നാട് കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. നദിയില്‍ ജലനിരപ്പ് കുറവായതിനാല്‍ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ഇന്നലെ രാത്രി തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.