ദുബായ്: ദുബായ് ആരോഗ്യവകുപ്പ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ ജോലി ഒഴിവുകള്‍. ആകർഷകമായ ശമ്പളമുളള തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ ഒഴിവിലേക്ക് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്ക് അപേക്ഷിക്കാം. 20,000- 30,000 ദിർഹം ആണ് ശമ്പളം.
ദുബായ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന്‍റെ ഒഴിവിലേക്ക് ബി എസ് സി നഴ്സിംങ്ങോ തതുല്യ യോഗ്യതയോ രണ്ട് വർഷം പ്രവൃത്തി പരിചയമോ ഉളളവർക്ക് അപേക്ഷിക്കാം. 10,000 ദിർഹത്തില്‍ താഴെയാണ് ശമ്പളം.സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ (ജനറൽ സർജറി, ഇൻറേണൽ മെഡിസിൻ) എന്നിവയിലേക്ക് 20,000- 30,000 ദിർഹമാണ് ശമ്പള സ്കെയില്‍.
ദുബായ് മീഡിയ ഓഫിസിൽ അറബിക് എഡിറ്ററുടെ (അറബി) ഒഴിവിലേക്ക് ജേണലിസം, കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10000 ദിർഹമിൽ താഴെ. സീനിയർ എഡിറ്റർ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ് വേണ്ടത്. ശമ്പളം 10000 ദിർഹം- 20000 ദിർഹം.
dubaicareers.ae/en എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.