യു എസിൽ വാഹനാപകടത്തിൽ രണ്ടു മരണം

യു എസിൽ വാഹനാപകടത്തിൽ രണ്ടു മരണം

ലോസാഞ്ചലസ് : ലോസാഞ്ചലസിൽ ഡിസംബർ 19 ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു തിരിച്ചു വരുന്ന വഴിക്ക്, പിന്നിൽ നിന്ന് വന്ന മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അർജിത് (14) മരണത്തിനു കീഴടങ്ങി. ശനിയാഴ്ചയോടെ അക്ഷിതയും (16) വിടവാങ്ങി.

പഠനത്തിൽ അതിസമർത്ഥയായിരുന്ന അക്ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‌നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡന്റ്‌ ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീയും, മലയാളികൾ ഉൾപ്പെടെ മറ്റ് നൂറുകണക്കിന് ആളുകളും പങ്കെടുത്തു.
കുട്ടികളുടെ മാതാപിതാക്കളായ രാമചന്ദ്ര റെഡ്‌ഡിയും ഭാര്യ രാജിനിയും തെലങ്കാനാ സംസ്ഥാനത്തെ ജാൻഗുൺ ജില്ലക്കാരാണ്. ഇരുവരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കുട്ടികളുടെ സംസ്കാരം പിന്നീട് തീരുമാനിക്കും. അപകടമുണ്ടാക്കിയ 20 വയസ്സുകാരി യുവതി നരഹത്യക്ക് അറസ്റ്റിലായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.