എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ വീട്ടുകാരുടെ പരാതി

എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ വീട്ടുകാരുടെ പരാതി

ബെംഗളൂരു: അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്ന് തന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനോട് പ്രതികരിച്ച്‌ ബിനീഷ് കോടിയേരി. തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബിനീഷ് ഇങ്ങനെ മറുപടി നല്‍കിയത്. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു പ്രതികരണം.

ഇ ഡി ഉദ്യോഗസ്ഥര്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ ബിനീഷിന്റെ ഭാര്യാപിതാവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. വ്യാജരേഖകളില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ ഡിയോട് ഇമെയിലിലൂടെ കേരള പോലീസ് വിശദീകരണം തേടി.

റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്ന് കന്റോണ്‍മെന്റ് എ സി പിയോട് ഇ ഡി പറഞ്ഞിരുന്നു. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന സംഭവങ്ങളെ കുറിച്ച്‌ വിശദീകരണം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ അറിയിക്കാമെന്നായിരുന്നു ഇ ഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.