ജിസിസി: സൗദി അറേബ്യയില്‍ ദിവസേനയുളള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തി. വെളളിയാഴ്ച 3575 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 817 പേ രോഗമുക്തി നേടി. 2 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 572225 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 544978 പേരാണ് രോഗമുക്തി നേടിയത്. 8890 പേരാണ് മരിച്ചത്. 117 പേർ അതീവ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.
ഖത്തറില്‍ യാത്രചെയ്ത് എത്തിയ 695 പേരിലാണ് കോവിഡ് റിപ്പോർട്ച് ചെയ്തത്. രാജ്യത്ത് തന്നെയുളള 2497 പേരിലും കോവിഡ് റിപ്പോർട്ട് ചെയ്തു. 15715 ആണ് സജീവ കോവിഡ് കേസുകള്‍. 358 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 263475 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 247142 പേരാണ് രോഗമുക്തി നേടിയത്.
ബഹ്റിനില്‍ 1515 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 351 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും റിപ്പോർട്ട് ചെയ്തു. 8969 ആണ് സജീവ കോവിഡ് കേസുകള്‍. 279088 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1397 പേർ മരിച്ചു.
കുവൈറ്റില്‍ 2645 പേരില്‍ കോവിഡ് റിപ്പോർട്ട് ചെ്യതപ്പോള്‍ 247 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്ത് ഇതുവരെ 428100 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 412996 പേർ രോഗമുക്തി നേടി. 2469 പേരാണ് മരിച്ചത്.
യുഎഇയില്‍ വെള്ളിയാഴ്ച 2627 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 930 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 384622 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2627 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 26955 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 780211 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 751086 പേർ രോഗമുക്തി നേടി.2170 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.