ബാങ്ക് വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കരുത്, മുന്നറിയിപ്പ് നല്‍കി പോലീസ്

ബാങ്ക് വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കരുത്, മുന്നറിയിപ്പ് നല്‍കി പോലീസ്

ദുബായ്: ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ അല്ലാതെയോ അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരത്തിലുളള തട്ടിപ്പുകള്‍ക്ക് ഇരയായതായുളള റിപ്പോർട്ടുകള്‍ വന്ന പശ്താത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഇത്തരത്തിലുളള കേസുകളില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ഇത്തരം കേസുകള്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. പലരും തട്ടിപ്പിന് ഉന്നം വയ്ക്കുന്നത് പ്രായമായവരെയാണ്. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന അല്ലെങ്കില്‍ പോലീസ് ഓഫീസർ എന്ന രീതിയിലാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നും ദുബായ് പോലീസ് സൈബർ ക്രൈം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റന്‍ അബ്ദുളള അല്‍ ഷെഹി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.