തൊടുപുഴ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്കു കൂടി കുത്തേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. രണ്ടു പേരെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ധീരജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നെഞ്ചില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കാറില്‍ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥികളായ അഭിജിത്ത്, അമല്‍ എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് വിവരം.
കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കാമ്പസില്‍ പോലീസിന്റെ സാന്നിധ്യമുള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ഡോ. ജലജ പറഞ്ഞു. കുത്തിയവര്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.