യുഎഇയില്‍ 50 ദിർഹത്തിന് പിസിആർ ലഭിക്കുന്നതെവിടെ നിന്നെല്ലാം? അറിയാം

യുഎഇയില്‍ 50 ദിർഹത്തിന് പിസിആർ ലഭിക്കുന്നതെവിടെ നിന്നെല്ലാം? അറിയാം

ദുബായ്: പ്രതിദിന കോവിഡ് കേസുകളില്‍ ക്രമാനുഗതമായ വർദ്ധനവാണ് യുഎഇയില്‍ രേഖപ്പെടുത്തുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കോവിഡ് പരിശോധന നടത്തുകയാണ് പലരും. രാജ്യത്ത് വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് പിസിആർ പരിശോധനയ്ക്ക് 50 മുതല്‍ 150 ദിർഹം വരെയാണ് നിരക്ക് ഈടാക്കുന്നത്. എമിറേറ്റ്സ് ഹെല്‍ത്ത് സർവ്വീസസ് ആണ് ദുബായ് ഉള്‍പ്പടെയുളള വിവിധ എമിറേറ്റുകളില്‍ 50 ദിർഹത്തിന് പോളിമേഴ്സ് ചെയിന്‍ റിയാക്ഷന്‍ (പിസിആർ) പരിശോധന നടത്തുന്നത്.

വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങള്‍

ദുബായ്
അല്‍ ഇത്തിഹാദ് ടെന്‍റ് ( രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ )
അല്‍ ലൂസ്ലി ഹെല്‍ത്ത് സെന്‍റർ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
ഷാ‍ർജ
ഓയാസിസ് മാള്‍ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
മുവൈല കൗണ്‍സില്‍ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
മുഗൈദാ‍ർ കൗണ്‍സില്‍ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
ഹയാവാ സബേ‍ർബ് കൗണ്‍സില്‍ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
ദിബ്ബ അല്‍ ഹിസന്‍ സിറ്റി കൗണ്‍സില്‍ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
അറബിക് കള്‍ച്ചറല്‍ ക്ലബ് (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
കള്‍ച്ചറല്‍ ക്ലബ് ദിബ്ബ ( തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെ)
കോവിഡ് 19 സെന്‍റർ ഇന്‍ പബ്ലിക് ഹെല്‍ത്ത് സെന്‍റർ കല്‍ബ (രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
റമീസ് മാള്‍ (രാവിലെ 8 മുതല്‍ വൈകീട്ട് 10 വരെ)
ഡ്രൈവേഴ്സ് ടെസ്റ്റ് സെന്‍റർ - ഷാ‍ർജ പോലീസ് ഹെഡ് ക്വാർട്ടേഴ്സ്- (രാവിലെ 8 മുതല്‍ വൈകീട്ട് 10 വരെ)
സുഹൈലാ സബർബ് കൗണ്‍സില്‍ - തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ
വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ 9 വരെ
ശനിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 9 വരെ
ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ
സുബൈഹിയ സബർബ് കൗണ്‍സില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ

അജ്മാന്‍
ഷെയ്ഖ് ഖലീഫ ഹാള്‍ അല്‍ ബെയ്ത് മെറ്റ് വാഹെദ് ( എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ )
മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അല്‍ ജെർഫ് എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ
ഉമ്മുല്‍ ഖുവൈന്‍
അല്‍ ബെയ്ത് മെറ്റ് വാഹെദ് (എല്ലാദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ

റാസല്‍ ഖൈമ
ഷെയ്ഖ നൗറ ബിന്‍ സുല്‍ത്താന്‍ സെന്‍റർ ( എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ )
റാസല്‍ ഖൈമ സ്പോട് ഹാള്‍ ( എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ )
അല്‍ ബെയ്ത് മെറ്റ് വാഹിദ് ഹാള്‍ ( എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെ)
പബ്ലിക് ഹെല്‍ത്ത് സെന്‍റർ അല്‍ ക്യുസൈദാത്ത് (എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകീട്ട് 4 വരെ )

ഫുജൈറ
അല്‍ ബെയ്ത് മെറ്റ് വാഹെദ് (തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെ) ( വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് 2 മുതല്‍ വൈകീട്ട 8 വരെ )
ദിബ്ബാ എക്സിബിഷന്‍ സെന്‍റർ (തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ, ശനിയും ഞായറും രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ )

എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും മുന്‍കൂർ അനുമതിയില്ലാതെ പരിശോധനയ്ക്ക് എത്താം. എന്നാല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സമയക്രമത്തില്‍ ഉറപ്പുതേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.