വി.എസ്.അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിലേക്കു മാറ്റി

 വി.എസ്.അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ചികിത്സയിലായിരുന്നു.

നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.