ഐ.എച്ച്.ആര്‍.ഡി.യുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ചില്‍ നടക്കും.
2018, 2020 സ്‌കീം പ്രകാരമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളുടെ പരീക്ഷകളാണ് നടത്തുന്നത്.
ഫെബ്രുവരി ഒന്നുവരെ പിഴയില്ലാതെയും എട്ടുവരെ 100 രൂപ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. അടുത്ത മാസം രണ്ടാം വാരത്തോടെ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക്: www.ihrd.ac.in
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v