അഫ്ഗാനിസ്താനില്‍ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും

അഫ്ഗാനിസ്താനില്‍ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അഫ്ഗാന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹി, നോയിഡ, ജമ്മുകശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഫ്ഗാനിലെ ഭൂചലനത്തെ തുടര്‍ന്ന് പ്രകമ്പനമുണ്ടായത്. 20 സെക്കന്‍ഡ് നേരത്തേക്ക് ചെറിയ ഭൂചലനമുണ്ടായെന്ന് നോയിഡ നിവസികള്‍ ട്വീറ്റ് ചെയ്തു. ആദ്യം തനിക്ക് തലചുറ്റുകയാണെന്നാണ് തോന്നിയത്. പിന്നീട് ഫാനിലേക്ക് നോക്കിയപ്പോഴാണ് ഭൂചലനമാണെന്ന് മനസിലായത്'. ശക്തമായ പ്രകമ്പനം 30 സെക്കന്‍ഡ് വരെ നീണ്ടുനിന്നുവെന്ന് നോയിഡ സ്വദേശി ശശാങ്ക് സിങ് ട്വീറ്റ് ചെയ്തു.

നാഷണല്‍ സീസ്‌മോളജി സെന്ററിന്റെ ട്വീറ്റ് പ്രകാരം അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയില്‍ ഭൂമിയില്‍ 181 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, നാശനഷ്ടവും പരിക്കും മരണവും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.