സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും വിദേശ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കും

 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും വിദേശ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കും

തിരുവനന്തപുരം; സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും വിദേശ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കും. ജനറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ സീറ്റ് കൂട്ടി. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ റൊട്ടേറ്ററി റസിഡന്റ് ഇന്റേണ്‍ഷിപ്പ് സൗകര്യം അനുവദിക്കാന്‍ ആകെ സീറ്റുകളുടെ എണ്ണം 505 ആയി ഉയര്‍ത്തി.

നേരത്തേ മിക്ക ആശുപത്രികളിലും പരമാവധി 20 സീറ്റാണുണ്ടായിരുന്നത്. ഇവര്‍ക്ക് പോസ്റ്റ്മോര്‍ട്ടം കാണാനും അനുമതി നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യസര്‍വകലാശാലയുടെയും അനുമതിയും അംഗീകാരവുമുള്ള കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.