കൊച്ചി: കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പത്തടിപ്പാലത്തെ 347-ാം നമ്പർര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്നത്തിന്റെ പണി നടക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു.
ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്ത് നിന്നും പേട്ടയിലേക്ക് ഏഴ് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് നടത്തുന്ന നിലയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേപോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേയ്ക്ക് ഏഴു മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റും ഇടവിട്ട് ട്രെയിന്‍ ഉണ്ടാകുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.