ടോക്യോ:വടക്ക്-കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി.ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്.
ടോക്യോയില്‍ നിന്ന് 297 കിലോ മീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെ നിന്നുമാണ് ഭൂകമ്പം ഉണ്ടായത്.മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരുന്ന കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
ടോക്യോ നഗരത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് രണ്ട് ദശലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.