തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 78 പൈസയും, ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.06 രൂപയും ഡീസലിന് 95.38 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.06 രൂപയും ഡീസലിന് 93.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 106 രൂപ 26 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമാണ് ബുധനാഴ്ചത്തെ നിരക്ക്.
137 ദിവസത്തിന് ശേഷം ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധിപ്പിച്ചത്. രാജ്യത്ത് പാചക വാതകത്തിനും ചൊവ്വാഴ്ച വില കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.