ഡാളസ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഫാ മാർട്ടിൻ ചിറ്റാടിയിൽ വി സി നയിക്കുന്ന നോമ്പ് കാല ധ്യാനം

ഡാളസ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഫാ മാർട്ടിൻ ചിറ്റാടിയിൽ വി സി നയിക്കുന്ന നോമ്പ് കാല ധ്യാനം

ഡാളസ്: ഡാളസിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ ഫാ മാർട്ടിൻ ചിറ്റാടിയിൽ വി സി നയിക്കുന്ന നോമ്പ് കാല ധ്യാനം ഏപ്രിൽ 1,2,3 തീയതികളിൽ നടത്തപ്പെടുന്നു. ഏപ്രിൽ 1 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒൻപത് വരെയും രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാലര വരെയും മൂന്നാം തീയതി ഞായറാഴ്ച രാവിലെ എട്ടര മുതൽ വൈകുന്നേരം നാലര വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുക. 

മുംബയിലെ താബോർ ഡിവൈൻ റിട്രീറ് സെന്ററിന്റെ ഡയറക്ടറാണ് ഫാ മാർട്ടിൻ ചിറ്റാടിയിൽ വി സി.
യുവജനങ്ങൾക്കും ഹൈസ്കൂൾ കുട്ടികൾക്കുമായുള്ള ധ്യാനം ഏപ്രിൽ 9,10 തീയതികളിൽ നടത്തപ്പെടും. ഒൻപതാം തീയതി 10 മുതൽ 4 വരെയും പത്താം തീയതി 8.30മുതൽ 4 വരെയുമായിരിക്കും ധ്യാനം. പ്രസ്തുത ധ്യാനം ഇഗ്ലീഷിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ ജെയിംസ് നിരപ്പേൽ (വികാരി) :443 414 2250
ട്രസ്റ്റീസ് :
ജിമ്മി മാത്യു: 972 951 7304
ടോമി ജോസഫ്: 469 951 6639
ചാർളി അങ്ങാടിച്ചേരിൽ: 817 296 8255
ജീവൻ ജെയിംസ്: 972 3758 763


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.