ഇടുക്കി: മൂലമറ്റത്ത് വെടിവയ്പ്പില്‍ യുവാവ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുന്നു. കീരിത്തോട് സ്വദേശി സനല്‍ സാബു (32) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പ്രദീപ് കുമാറാണ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.
24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സയിലുള്ള പ്രദീപിന്റെ ശരീരത്തില്‍ വെടി കൊണ്ടതിന്റെ അല്ലാതെയും നിരവധി മുറിവുകളുണ്ട്. ബൈക്കില്‍ പോകുകയായിരുന്നവര്‍ക്ക് വെടി കൊണ്ടാല്‍ ഉണ്ടാകുന്ന തരത്തിലുള്ള മുറിവല്ല ശരീരത്തിലുള്ളത്.
മാത്രമല്ല, ഓടുന്ന വാഹനത്തില്‍ പോകുന്ന രണ്ടുപേര്‍ക്ക് ഒരുമിച്ച് വെടിയേല്‍ക്കുന്നത് എങ്ങനെയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വെടിയേല്‍ക്കുന്നതിന് മുമ്പ് പ്രതിയായ ഫിലിപ്പ് മാര്‍ട്ടിനുമായി വെടിയേറ്റവര്‍ എന്തെങ്കിലും തരത്തിലുള്ള വാക്കു തര്‍ക്കത്തില്‍ ഏര്പ്പെട്ടോയെന്ന കാര്യവും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
തട്ടുകടയില്‍ വച്ച് മാര്‍ട്ടിനും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിന് ദൃക്സാക്ഷികളുണ്ട്. എന്നാല്‍ യുവാക്കള്‍ക്ക് വെടിയേല്‍ക്കുന്നത് കുറച്ചു ദൂരം മാറിയാണ്. ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.