കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: നാല് ഉരുളകളായി രഹസ്യഭാഗത്ത് ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം; രണ്ട് പേര്‍ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: നാല് ഉരുളകളായി രഹസ്യഭാഗത്ത് ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍, ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒരു കിലോയോളം സ്വര്‍ണം നാല് ഉരുളകളാക്കി രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.