തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സര്‍വീസ് സംഘടന ഇന്ന് ചെയര്‍മാനെതിരെ സമരം നടത്തും. തിരുവനന്തപുരം ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആയിരുന്ന ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. സമരം നേരിടാന്‍ ചെയര്‍മാന്‍ ബി. അശോക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. രാവിലെ പത്തു മുതല്‍ ഒരു മണി വരെയാണ് സത്യാഗ്രഹം. ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
ചെയര്‍മാന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തിരുത്തുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിക്കുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ചെയര്‍മാന്‍ ഉത്തരവിറക്കിയെങ്കിലും വിരട്ടല്‍ അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.
ഇതിനിടെ ചെയര്‍മാന് പിന്തുണയുമായി ഏഴ് ഡയറക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിറക്കി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ സസ്‌പെന്‍ഷന്‍ ചട്ട പ്രകാരമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും ഡയരക്ടമാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.