കെ റെയിലിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ യുഡിഎഫിന്റെ മനുഷ്യച്ചങ്ങല

കെ റെയിലിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ യുഡിഎഫിന്റെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ്. രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താനാണ് യു ഡി എഫ് തീരുമാനം. ഇത് സംബന്ധിച്ച് യു ഡി എഫ് ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ശക്തമായ പ്രതിഷേധം നടത്തുമെന്നും സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങളിലൂടെ ആയിരിക്കും യു ഡി എഫിന്റെ മനുഷ്യചങ്ങല എന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.