തിരുവനന്തപുരം: വിഷുവും ഈസ്റ്ററുമെത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തി. സ്വിഫ്ടിന്റെ സര്‍വീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. ഉദ്ഘാടന ചടങ്ങും ബഹിഷ്‌കരിക്കും.
എല്ലാ മാസവും അഞ്ചിന് മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം ഉടന്‍ നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.