പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്തു.
ഇതിന് പിന്നാലെയാണ് അമ്മയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്. ആസിയയും ഭര്‍ത്താവും കുറച്ചു കാലമായി അകന്നു കഴിയുകയാണ്.
ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍ സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.